കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ നാഷണൽ സർവ്വീസ് സ്കീം യോഗാദിനം ആചരിച്ചു. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉദ്ഘാടനം ചെയ്തു. എ.കെ.സനൻ (പതഞ്ജലി യോഗ ആൻഡ് റിസർച്ച് സെന്റർ,​ എറണാകുളം) ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.ആശ.എൻ.പി., പ്രോഗ്രാം ഓഫീസർ അമൃത പി.യു., റോഷൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.