അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പ്രത്യേക അദാലത്ത് നടക്കും. അങ്കമാലി വില്ലേജിൽ 2019 മുതൽ സമർപ്പിക്കപ്പെട്ട ഫെയർവാല്യു അപ്പീലുകളിൽ തീർപ്പാക്കാത്തതും അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയായതുമായ കേസുകളുടെ ഹിയറിംഗാണ് നടത്തുന്നത്. ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കും.