അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുളള പ്രത്യേക വാർഡ് സഭാ യോഗം നടന്നു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബാസ്റ്റിൻ ഡി പാറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഡ്സഭ നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ലിസി പോളി ടീച്ചർ, റോസിലി തോമസ്, കൗൺസിലർമാരായ ടി.വൈ.ഏല്യാസ്, സന്ദീപ് ശങ്കർ, ജെസ്മി ജിജോ, ജാൻസി അരീയ്ക്കൽ, ജിത ഷിജോയ്, ഷൈനി മാർട്ടിൻ, പി.എൻ. ജോഷി , ലേഖ മധു, ലക്സി ജോയി, ഐ.സി.ഡി.എസ് സൂപ്പർവൈസർ റിയ റസാഖ്, മുനിസിപ്പൽ പ്ലാൻ സെക്ഷൻ ക്ലർക്ക് വിനോദ് എന്നിവർ സംസാരിച്ചു.