അങ്കമാലി: എൻ.സി.പി മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു. എൻ.സി.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ തോപ്പിലാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.പി. പാപ്പച്ചൻ, ലേബർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദേവസിക്കുട്ടി പൈനാടത്ത്, അജിത് കുമാർ പുന്നേലിൽ, വിൽസൺ കണ്ടമംഗലതാൻ, ജോബി മംഗലി, ഹെഡ്മിസ്ട്രസ് ബിന്ദു വർക്കി എന്നിവർ സംസാരിച്ചു.