
കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൈപ്പിള്ളി പന്ത്രണ്ടാം വാർഡിലെ ചൂരമുടി കനാൽ ബണ്ട്റോഡ് പൊതുജനങ്ങൾക്കായി തുറന്നു. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ജിനു ബിജു അദ്ധ്യക്ഷത വഹിച്ചു. മേരി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർ പി.വി പീറ്റർ, സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ് ജോയി, വാർഡ് വികസനസമിതി അംഗങ്ങളായ കെ.ജി ജയരാജ്, സുരേഷ്, ബിജി വിജയൻ, ബിജു എ. വി., എൽദോ കോട്ടപ്പുറം, തമ്പാൻ, വി.കെ. കുഞ്ഞ് എന്നിവർ സംസാരിച്ചു.