
കോലഞ്ചേരി: കോലഞ്ചേരി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെൻറ് പീറ്റേഴ്‌സ് കോളേജ്, ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി യൂണിറ്റ്, വെണ്ണിക്കുളം ഫെയ്ത് ഇന്ത്യയിലെ അംഗപരിമിതരായ കുട്ടികൾ, പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ ദിനാചരണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് അബ്രാഹം അദ്ധ്യക്ഷനായി. യോഗാചാര്യൻ ടി.എം. വർഗീസ് സന്ദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി. സിന്ധു, എൻ.സി.സി. ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, രഞ്ജിത് പോൾ, എം.വി.ശശിധരൻ, ലിജു കുര്യൻ, മോൾസി ജോസഫ്, എം.എം. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.