yoga

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യോഗ ക്ലബ്ബും യോഗ അസോസിയേഷൻ എറണാകുളവും സംയുക്തമായി യോഗക്ലാസ് നടത്തി. യോഗ കുട്ടികളുടെ ശാരീരിക,​ മാനസിക ആരോഗ്യത്തിന് അനിവാര്യമാണെന്ന് യോഗാ മാസ്റ്റർ മുംതാസ് പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷൈല കുമാരി, യോഗാ മാസ്റ്റർ പി.എസ്. ഗോപകുമാർ, തസ്മിൻ, ഗീതു ജി.നായർ, പ്രതാപൻ, അനുരാജേഷ് തുടങ്ങിയവർ സംസാരിച്ചു.