കുറുപ്പംപടി: തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു. പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത അദ്ധ്യാപകൻ പി. ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗം ജിജി ശെൽവരാജ്, ബിനു രാജഗോപാൽ, റിട്ട. ഹെഡ്മാസ്റ്റർ എം.വി. വേലപ്പൻ എന്നിവർ സംസാരിച്ചു.