തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 13 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ. അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്നും കെ. ബാബു പറഞ്ഞു