
കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതി രൂപീകരണവും വികസന സെമിനാറും അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് കരടുപദ്ധതി അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി.വർഗീസ്, സി.ആർ.പ്രകാശൻ, സോണിയ മുരുകേശൻ, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ.എൻ.പി.വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജമ്മ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈജ റെജി, ഓമന നന്ദകുമാർ, പി.എസ്.രാഖി, പി.പി.ജോണി, കെ.സി.ജയചന്ദ്രൻ, സ്വാതി രമ്യദേവ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജ്യോതികുമാർ, ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു.