
മൂവാറ്റുപുഴ: കേരള യൂത്ത് ഫ്രണ്ട് (എം) 52-ാം ജന്മദിനാഘോഷവും തൊഴിൽനൈപുണ്യ ശില്പശാലയും ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.അലക്സ് കോഴിമല, അഡ്വ.മുഹമ്മദ് ഇക്ബാൽ, ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, അഡ്വ.ദീപക് മാമ്മൻ മത്തായി തുടങ്ങിയവർ സംസാരിച്ചു.