
കുറുപ്പംപടി: വായനാദിനത്തിൽ വായനാദിന ഗാനമൊരുക്കി ഇടവൂർ നവോദയ വായനശാല. ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കർ നേരിട്ടെത്തി നൽകിയ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതാണ് നവോദയ വായനശാല. അദ്ദേഹത്തെ അനുസ്മരിച്ച് ലൈബ്രേറിയൻ മഞ്ജുള ഹർഷകുമാർ രചിച്ച 'അക്ഷരദീപം' ഗാനോപഹാരം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.സജീവ് പ്രകാശനം ചെയ്തു. സംഗീതം, ആലാപനം: വിനോദ് അനന്തൻ, ആഷ്‌ലിൻ. വായനാ പക്ഷാചരണം ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.