
തൃപ്പൂണിത്തുറ: എരൂർ പള്ളിപ്പാനം റോഡ്, നായർ കരയോഗം റോഡ് എന്നിവയുടെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം വേണമെന്നും വാർഡ് കൗൺസിലറുടെ അടിയന്തര ശ്രദ്ധയും ആവശ്യപ്പെട്ട് എഡ്രാക്ക് മേഖലാ കമ്മിറ്റിയുടെയും റസിഡന്റ്സ് അസോസിയേഷനുകളായ സുവർണ്ണനഗർ അസോസിയേഷനും തോണ്ടൂർ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി പ്രക്ഷോഭവും പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
എഡ്രാക്ക് മേഖലാ പ്രസിഡന്റ കെ.എ. ഉണ്ണിത്താൻ, എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് നന്ദകുമാർ, മേഖലാ സെക്രട്ടറി ബി.മധുസൂദനൻ, അനിൽകുമാർ, ഗോപിനാഥൻ, ചന്ദ്രമോഹൻ, വി.പി. സതീശൻ, ജി.ടി പിള്ള, സമിത എന്നിവർ നേതൃത്വം നൽകി.