പള്ളുരുത്തി: ഇടക്കൊച്ചി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ യോഗ പരിശീലനവും പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസും നടത്തി. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, ഡോക്ടർമാരായ മേരി മാർക്കറ്റ്, ജയകൃഷ്ണൻ ആശാവർക്കർ വിഷ എന്നിവർ സംബന്ധിച്ചു. ഡോ.ആൻസി. കെ. രാജിന്റെ യോഗ ബോധവത്കരണ ക്ലാസ്, നിത്യവും ചെയ്യാവുന്ന യോഗാസനം, ശ്വസനക്രിയാ പരിശീലനം എന്നിവ സംഘടിപ്പിച്ചു.