
തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പ്രദർശനവും യോഗദിന സന്ദേശവും നൽകി. ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉഷാകുമാരി വിജയൻ അദ്ധ്യക്ഷയായി. എഴുത്തുകാരൻ ഡോ. വി.എം. രാമകൃഷ്ണൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം വി.ആർ. മനോജ്, ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി സീതാദേവി, പി.എം. അജിമോൾ തുടങ്ങിയവർ സംസാരിച്ചു. ഡോ. മിനി ഷിബു, ഡോ വി.എം. രാമകൃഷ്ണൻ, രാധാ വിജയൻ, സിന്ധു ബാലകൃഷ്ണൻ, എം.എസ് മഞ്ജുഷ, വൃന്ദാ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.