പെരുമ്പാവൂർ: കണ്ണംപറമ്പ് ആറാംവാർഡിൽ ഉൾപ്പെടുന്ന പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ 2022-23 വാർഷികപദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഊരുകൂട്ടം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് അംഗം ശോഭന വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എൻ.എ. സുരേഷ്, ഷീബ ചാക്കപ്പൻ, രാജപ്പൻ കാണി, ഊരുമൂപ്പൻ ശേഖരൻ, മാതൃകാ വിദ്യാകേന്ദ്രം അദ്ധ്യാപിക ബിന്ദു, ആശാവർക്കർ ശാലിനി, അങ്കണവാടി ടീച്ചർ സുമിത്ര, സി.ഡി.എസ് അംഗം ശ്യാമള പരമേശ്വരൻ, എസ്.ടി. പ്രമോട്ടർ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.