പള്ളുരുത്തി : സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് വേട്ടയാടുന്ന മോദി സർക്കാരിനെതിരെ ഇടക്കൊച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബെയ്സിൽ മൈലന്തറ, ഡി. സി. സി സെക്രട്ടറി എൻ.ആർ. ശ്രീകുമാർ കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, എം.കെ നരേന്ദ്രൻ, ഡേവിഡ് ലിസൻ , ബിജു അറക്കപ്പാടത്ത് , കെ.വി. ലാസർ , ജോൺ റിബല്ലോ, പി.ഡി. സുരേഷ്, കെ. എസ് . അമ്മിണി കുട്ടൻ, കർമ്മലി ആന്റണി, റിഡ്ജൻ റിബല്ലോ, ഫെർബിൻ ജോസഫ്, സോളി പഴേകാട്ട്, സെലിൻ പ്രകാശ്യ എന്നിവർ പ്രസംഗിച്ചു.