van

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി വനിതാസംഗമം സംഘടിപ്പിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഷീദ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സാഹിത്യകാരിയും ടെലിവിഷൻ അവതാരകയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി അശ്വതി ശ്രീകാന്ത് സംവദിച്ചു. ഇന്ദിര സോമൻ, ജയലക്ഷ്മി സത്യ മോഹൻ,ജാസ്മിൻ ബഷീർ, മുനിസിപ്പൽ ചെയർമാൻ ടി.എംസക്കിർ ഹുസൈൻ, വൈസ് ചെയർപേഴ്‌സൺ ഷിബ ബേബി, മുനിസിപ്പൽ കൗൺസിലർമാരായ പോൾ പാത്തിക്കൽ, പി.എസ്. അഭിലാഷ്, സതി ജയകൃഷ്ണൻ, പി.എ. സിറാജ്, കെ.ബി. നൗഷാദ്, കെ. സി.അരുൺകുമാർ, ആനി മാർട്ടിൻ, പി.എസ്. സിന്ധു , ശാന്ത പ്രഭാകരൻ, ബീവി അബൂബക്കർ, ഷാനവാസ്, ശാലു ശരത്, സാലിതാ സിയാദ്, അനിത പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.