പറവൂർ: മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പറവൂർ സാഹിത്യവേദിയുടെ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അജിത്കുമാർ ഗോതുരുത്തിന് ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ സമ്മാനിച്ചു. കുസുംഷലാൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പനക്കൽ, പറവൂർ ബാബു, ജോസ് ഗോതുരുത്ത്, കലാലയം രാജൻ, കെ. ബാബു മുനമ്പം, ബെസി ലാലൻ, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു.