മൂവാറ്റുപുഴ: സി. പി .ഐ പായിപ്ര ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ടി.ഇ. മൈതീന്റെ 9-ാം ചരമവാർഷികത്ത ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഇ.ബി.ജലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ .വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, മുൻ എം.എൽ.എ എൽദോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിൽസൻ ഇല്ലിക്കൽ, ഷംസ് മുഹമ്മദ്, ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് പഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ, വി.എം. നൗഷാദ് ,ടി.എം. ഷെബീർ, കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.