കാലടി: കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുന്നതിനും രാഹുൽഗാന്ധിയെ കള്ളക്കേസിൽ കുടുക്കുന്നതിനുമായി രാഷ്ട്രീയപ്രേരിതമായി ഇ ഡി കൈക്കൊള്ളുന്ന നടപടികൾക്കെതിരെ നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എ. ചന്ദ്രശേഖരൻ, വി. പി. ജോർജ്, പി. എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, പി. സി. സുരേഷ് കുമാർ, പി.സുകുമാരൻ, ദിലീപ് കപ്രശ്ശേരി,പി.കെ.സിറാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, ഗ്രേസി ദയാനന്ദൻ, സെബാസ്റ്റ്യൻ വടക്കുംചേരി, സെബാസ്റ്റ്യൻ പോൾ, എന്നിവർ സംസാരിച്ചു.