തൃപ്പൂണിത്തുറ: കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസിന്റെ ഉദയംപേരൂർ, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാരിഷ് വിശ്വനാഥ്, ജൂബൻ ജോൺ, കെ.പി. രംഗനാഥൻ, എ.പി. ജോൺ, സ്മിത രാജേഷ്, നിഷ ബാബു, ബിനു ജോഷി, ആനി അഗസ്റ്റ്യൻ, എം.പി.ഷൈമോൻ, ടി.വി.ഗോപിദാസ്, രാജു പി. നായർ, എം.എം. രാജു, ജോൺ ജേക്കബ്, തുളസി ദാസപ്പൻ , കെ.വി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.