udf

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് രണ്ടിന് കളക്ടറേറ്റ് മാർച്ച് നടത്തും. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, മുഹമ്മദ് ഷിയാസ്, കെ.എം. അബ്ദുൾ മജിദ്, ഹംസ പറക്കാട്ട്, ഷിബു തെക്കുംപുറം, ജോർജ് സ്റ്റീഫൻ, പി. രാജേഷ്, ബൈജു മേനാച്ചേരി, ഇ.എം. മൈക്കിൾ, പി.എസ്. പ്രകാശൻ, തുടങ്ങിയവർ പ്രസംഗിച്ചു.