
ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള വായനാ വാരാചരണം തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യവിഭാഗം ഡയറക്ടറും എഴുത്തുകാരിയുമായ ഡോ.രോഷ്‌നി സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം മേധാവി ഡോ.മരിയ പോൾ, കോ-ഓർഡിനേറ്റർ ഡോ.സ്മൃതി എസ്.ബാബു തുടങ്ങിയവർ സംസാരിച്ചു.