കൊച്ചി: ഇന്നലെ നിര്യാതനായ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പൊലീത്തയോടുള്ള ആദരസൂചകമായി യാക്കോബായ സഭയുടെ എല്ലാ ദേവാലയങ്ങളിലും ഇന്ന് പള്ളിമണി മുഴക്കുകയും കറുത്ത പതാക ഉയർത്തുകയും ചെയ്യും. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ നടക്കും.