കൊച്ചി: നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് കേരള ഹൈക്കോടതിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗ അഭ്യസിക്കുന്നവർക്കുവേണ്ടിയുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും ഇതോടനുബന്ധിച്ച് നടന്നു. ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി എൻ. നായർ, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ. അനിജ എന്നിവർ നേതൃത്വം നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, മറ്റ് ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ, അഭിഭാഷകർ, കോടതി ജീവനക്കാർ, എ.ജി ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.