
കൊച്ചി: മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആർ. കൃഷ്‌ണരാജ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 27ലേക്ക് മാറ്റി. അതുവരെ കൃഷ്‌ണരാജിന്റെ അറസ്റ്റ് തടഞ്ഞു. സ്വർണക്കടത്തു കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ സ്വപ്നയ്ക്കു വേണ്ടി ഹാജരാകുന്നതു തടയാനാണ് തന്നെ പ്രതിയാക്കിയതെന്ന് കൃഷ്‌ണരാജിന്റെ ഹർജിയിൽ പറയുന്നു.