
മാണിക്കമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പട്ടൂർവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രമണിയാണ് (73) മരണമടഞ്ഞത്. കാലടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിജു മാണിക്കമംഗലത്തിന്റെ മാതാവാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടയ്ക്കാട്ടുകര എൻ.എസ്.എസ് ശ്മശാനത്തിൽ. മറ്റ് മക്കൾ: അജിത, ആശ. മരുമക്കൾ: ശശിധരൻ, സ്മിത, സജീവ്.