വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം മാനേജർ കെ.എസ്. ജയപ്പൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ജി.പ്രദീപൻ, കെ.ആർ. പ്രിയ, വി.ടി. രജിത എന്നിവർ യോഗ ക്ലാസ്എടുത്തു. 120 വിദ്യാർത്ഥികൾ യോഗ പരിശീലനം നടത്തി.

ചെറായി മഹാത്മാ വയോജന ഹാളിൽ യോഗ ദിനാചരണം ചെറായി യോഗ ക്ലബ്ബ് ട്രഷറർ ലതിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.ടി.സൂരജ് അധ്യക്ഷത വഹിച്ചു. ബേബി നടേശൻ, ഉഷ രാജീവ്, കെ.കെ. രത്‌നൻ, പി.എസ്. ദീപു, ബേബി ശശി എന്നിവർ സംസാരിച്ചു.