കൂത്താട്ടുകുളം: കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിന്റെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റേയും നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശ്രീധരീയം ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരി, കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡന്റ് പി.സി. മർക്കോസ്, സെക്രട്ടറി കെ.പി. രതീശൻ, യൂണിറ്റ് പ്രസിഡന്റ് എം.കെ. രാജു , സെക്രട്ടറി പോൾ മാത്യു, ജയശ്രീ പി. നമ്പൂതിരി, ഡോ. അഞ്ജലി ശ്രീകാന്ത്, എൻ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു. ഡോ. ഡെന്നിസ് ജോസഫ് യോഗ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. അഞ്ജലി,എസ്. ഷൈലജ, ഡോ. സന്ദീപ്, ഡോ. മായങ്ക്, ഡോ. കോമൾ, ഡോ. സൂര്യ, ഡോ. ശ്രീധന്യ, വീണ എന്നിവരുടെ നേതൃത്വത്തിൽ യോഗസംഗീത സമന്വയ നൃത്തശില്പം അവതരിപ്പിച്ചു. പെൻഷൻകാർക്കും സീനിയർ സിറ്റിസൺസിനുമായി പ്രത്യേക യോഗ പരിശീലന പരിപാടി ശ്രീധരീയത്തിൽ തുടരുമെന്ന് ചീഫ് ഫിസിഷ്യൻ ഡോ.എൻ. നാരായണൻ നമ്പൂതിരി പറഞ്ഞു.