വൈപ്പിൻ: വയറിളക്ക പ്രതിരോധ, നിയന്ത്രണ ബോധവത്കരണ പാനീയ ചികിത്സയുടെ ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യകേന്ദ്രത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. കൊവിഡ് മഹാമാരി പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്നിരിക്കെ മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ. പറഞ്ഞു.
മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, അഡീഷണൽ ഡി.എം.ഒ. ഡോ. എസ്. ശ്രീദേവി, ഡോ. ദിവ്യ ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, നിക്കോളാസ് ഡിക്കോത്ത, ബെല്ലു മെൻഡസ്, ജില്ല സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, മെഡിക്കൽ ഓഫീസർ ഡോ. എം.പി.സജി, ജില്ല ആർ.സി. എച്ച്.ഓഫീസർ ഡോ. സിസി തങ്കച്ചൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. വി. രശ്മി എന്നിവർ സംസാരിച്ചു.