തൃക്കാക്കര: ജില്ലാ പട്ടികജാതി വികസന ഓഫീസർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടറേറ്റിലെ പട്ടികജാതി ഓഫീസിലെത്തിയ നാല് വിദ്യാർത്ഥിനികളാണ് ഓഫീസർക്കെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. എറണാകുളത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ട്രാൻസ്‌ഫർ ചോദിക്കാനെത്തിയ ഇവരോട് സ്വന്തം നാട്ടിൽ കോളേജില്ലേയെന്നും മറ്റും ചോദിച്ചെന്ന് പരാതിയിൽ പറയുന്നു.
# അടിസ്ഥാനരഹിതം
പരാതി അടിസ്ഥാനരഹിതമാണ്. മോശമായി പെരുമാറിയിട്ടില്ല. എറണാകുളത്തെ ഹോസ്റ്റലിൽ ഒഴിവുകൾ വരുന്നതനുസരിച്ചേ പ്രവേശനം നൽകാനാവൂ.
കെ. സന്ധ്യ,
ജില്ലാ പട്ടികജാതി വികസന ഓഫീസർ.