poothotta

കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ യോഗദിനവും സംഗീത ദിനവും ആചരിച്ചു. മാനേജർ ഇ.എൻ. മണിയപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത യോഗാ പരിശീലകൻ വിനോദ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രതീത വി.പി, അക്കാഡമിക് വിഭാഗം മേധാവി സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ സീന പി.എൻ. എന്നിവർ സംബന്ധിച്ചു. സ്‌കൂൾ ഹെഡ്‌ഗേൾ ഭവ്യ രാജേഷ് നന്ദി രേഖപ്പെടുത്തി.