
വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ചിൽ ഞായറാഴ്ച വൈകിട്ട് കുളിക്കുന്നിതിനിടെ കാണാതായ ജാർഖണ്ട് സ്വദേശി മുഹമ്മദ് ഷബാദിന്റെ (25) മൃതദേഹം ഇന്നലെ രാവിലെ എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്ത് അടിഞ്ഞു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞാറക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ച് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം പുല്ലേപ്പടിയിൽ താമസിക്കുന്ന മൂന്നംഗസംഘം കടലിൽ കുളിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.