navas
ആക്രമണത്തിൽ പരിക്കേറ്റ നവാസ്

കളമശേരി: വർക്ക് സൈറ്റിലേക്ക് തൊഴിലാളികളെ വിളിക്കാനെത്തിയ യുവാവിനെ അന്യസംസ്ഥാനതൊഴിലാളികൾ മർദ്ദിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറിയും എടത്തല പുളിമൂട്ടിൽവീട്ടിൽ മരക്കാരുടെ മകനുമായ നവാസിനാണ് (31) മർദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ടോടെ കുസാറ്റിന് സമീപത്ത് വച്ചാണ് അക്രമണം. നവാസിനെ വ്യാപാരികളാണ് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രാംപൂർ ഗ്രൗണ്ട് ടാകല വില്ലേജിൽ മുഹമ്മദ് അനിസ് (35), വട്ടേകുന്നം സൈഫി ഹൗസിൽ മുഹമ്മദ് ഹസൻ (42), വട്ടേകുന്നം സൈഫി ഹൗസിൽ അലി ഹസൻ (36) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 20 വർഷമായി വട്ടേകുന്നത്ത് താമസിക്കുന്ന മൂവരും യു.പി. സ്വദേശികളാണ് . തൊഴിലാളികളെ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.