അങ്കമാലി: നാൽപ്പത് വയസോളം തോന്നിക്കുന്ന അജ്ഞാത യുവാവ് ദേശീയപാതയിൽ ലോറിയിടിച്ച് മരിച്ചു. ഇന്നലെ പുലർച്ചെ കരയാംപറമ്പിലായിരുന്നു അപകടം. ഓറഞ്ച് കളർ ഷർട്ടും നീല ജീൻസുമാണ് വേഷം. റോഡ് മുറിച്ചുകടക്കവേയാണ് അപകടമെന്നാണ് പ്രാഥമികനിഗമനം. ലോറി നിർത്താതെ പോയി. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ.