തൃക്കാക്കര: വാഹനങ്ങളുടെ റീ ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ എന്നിവ ഇനി മുതൽ കാക്കനാട് മുനിസിപ്പൽ ഗ്രൗണ്ടിനോട് ചേർന്നുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം നടത്തുമെന്ന് എറണാകുളം ആർ.ടി.ഓ പി.എം. ഷെബീർ പറഞ്ഞു.

ജൂലായ് ഒന്നു മുതലാണ് ഇത് നടപ്പാകും. വർഷങ്ങളായി കളക്ടറേറ്റ് ചുറ്റുമതിലിനുള്ളിലായിരുന്നു വാഹന പരിശോധന. കളക്ടറേറ്റിൽ രജിസ്‌ട്രേഷന്റെ ഭാഗമായി കണ്ടൈനറുകൾ അടക്കം വരുന്ന സാഹചര്യത്തിൽ അടിക്കടി അപകടങ്ങളുണ്ടാവുന്നതിനാൽ കളക്ടറേറ്റ് ചുറ്റുമതിലിനുള്ളിൽ വാഹന പരിശോധന പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.