rakesh

മരട്: കൊച്ചി ബൈപ്പാസിൽ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് മരണം. പുലർച്ചെ ഒന്നോടെ കുണ്ടന്നൂർ മേൽപ്പാലത്തിൽ സ്കൂട്ടർ അപകടത്തിൽ പനങ്ങാട് ഉദയത്തുംവാതിൽ തെക്കേതോട്ടങ്കര രവീന്ദ്രൻ - ഓമന ദമ്പതികളുടെ മകൻ രാകേഷാണ് (34) മരിച്ചത്. വൈകിട്ട് അഞ്ചരയോടെ തൈക്കൂടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് പാണാവള്ളി 17-ാംവാർഡ് വടശേരിൽ മധുസൂദനനാണ് (57) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അതുവഴിപോയ കാർ ഡ്രൈവറാണ് രാകേഷ് അപകടത്തിൽപ്പെട്ട വിവരം മരട് പൊലീസിൽ ഫോണിൽ അറിയിച്ചത്. അജ്ഞാതവാഹനമാണ് ഇടിച്ചതെന്നും തത്ക്ഷണം മരിച്ചതായും പൊലീസ് പറഞ്ഞു.

മധുസൂദനന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രാകേഷിന്റെ മൃതദേഹം മേൽനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരി: രമ്യ.