കോതമംഗലം: ഓൺലൈൻ വ്യാപാരത്തട്ടിപ്പ് തുടർക്കഥയാകുന്നു. കോതമംഗലത്ത്, ഓൺലൈൻ വിപണിയിൽ നിന്ന് ഉത്പന്നം വാങ്ങാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 15000 രൂപ. താലൂക്ക് ഓഫീസ് ജീവനക്കാരനായ ക്രിസ്റ്റോ തമ്പി കഴിഞ്ഞ 14നാണ് 14999 രൂപ വിലവരുന്ന ഫോക്കസ് റൈറ്റിന്റെ സൗണ്ട് കാർഡ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്. 21-ാം തീയതി കിട്ടിയതാകട്ടെ വിക്സ് ഗുളികയുടെ ജാറും.പാഴ്സൽ തുറന്ന് തട്ടിപ്പ് മനസിലാക്കിയ ക്രിസ്റ്റോ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ്.

ഫോട്ടോ മെയിൽ ചെയ്തിട്ടുണ്ട്