കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ 6-ാം വാർഷികവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗം സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി മുഖ്യാതിഥിയാകും. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പുതിയ പദ്ധതികൾ ചെയർമാൻ പ്രഖ്യാപിക്കും. നിലവിൽ വിദ്യാജ്യോതി,തൊഴിൽ മിഷൻ, ഹരിതസമൃദ്ധി, ആരോഗ്യ മിഷൻ, ജീവൻ കിരൺ, മഹിളാ ഭർശൻ, ആർദ്രം, സ്പോർട്സ് ട്രാക്ക്, ജനപക്ഷം, കാർഷിക മേളയും വിപണന കേന്ദ്രവും, ഹൈടെക് കോതമംഗലം , നേരിന്റെ നേർവഴി തുടങ്ങിയ പദ്ധതികൾ ജനകീയ കൂട്ടായ്മ നടപ്പിലാക്കുന്നുണ്ട്.

മലയോര ജനതയുടെ പട്ടയം, വന്യ മൃഗശല്യം, ബഫർസോൺ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കും എന്റെ നാട് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഫർസോണുമായി ബന്ധപ്പെട്ട് കുട്ടമ്പുഴയിൽ അടുത്തയാഴ്ച സെമിനാർ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഷിബു തെക്കുംപുറം, കെ. പി. കുര്യാക്കോസ് ,സി.കെ.സത്യൻ, പി.എ.പാദുഷ, സി.ജെ.എൽദോസ് ,ജോഷി പൊട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.