കൊച്ചി: രാജ്യത്തുനിന്ന് നഷ്ടപ്പെടുന്ന സോഷ്യലിസ്റ്റ് ലക്ഷ്യത്തെ തിരികെപ്പിടിച്ച് വർഗീയതയെ പരാജയപ്പെടുത്തണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വർഗീയത പരത്തുമ്പോൾ ജനങ്ങൾ നിസംഗരാകരുതെന്ന മുദ്രാവാക്യത്തോടെ ഗാന്ധിയൻ കളക്ടീവിന്റെ ദശദിന ഉപവാസ സത്യാഗ്രഹം എറണാകുളം ഗാന്ധിസ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹമിരിക്കുന്ന ഡോ. ബാബു ജോസഫ്, ഇ. സാബിൻ അബ്ദുൽ കരീം എന്നിവരെ ഷാൾ അണിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു.
ഫെലിക്‌സ് പുല്ലൂടൻ, പ്രൊഫ.എൻ.ആർ. മേനോൻ, അഡ്വ. ജോൺ ജോസഫ് , പ്രൊഫ. വേണുഗോപാൽ, കെ.കെ. ഗോപി, വി.എം. മൈക്കിൾ, തമ്പി നാഗാർജ്ജുന, അഡ്വ. ഷൈജൻ ജോസഫ്, പ്രേംബാബു തുടങ്ങിയവർ പ്രസംഗിച്ചു.