കൊച്ചി: അഗ്നിപഥ് പദ്ധതിക്കെതിരെ യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ അഗ്നിജ്വാല സംഘടിപ്പിച്ചു. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് ഉദ്ഘാടനം ചെയ്തു. ബോസ്‌കോ വടുതല, ഷാനവാസ് മുളവ്കാട്, കുമ്പളം രവി, ഷാജൻ ആന്റണി, ബോബി പി.ജെ., അജീഷ് വലിയ വീട്ടിൽ, നിജാസ് തണ്ടേകാട്, ഇ. ഡാനിയേൽ, റോജി വടുതല, ദിലീപ്. പി.വി, ജെയ്‌സൺ ആന്റണി എന്നിവർ സംസാരിച്ചു.