
കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി. നായർ ജയരാജന് നോട്ടീസയച്ചു. അവാസ്ത പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.