കൂത്താട്ടുകുളം: രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെ കള്ളക്കേസ് എടുത്തു പീഡിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ സമരപരിപാടികളുടെ ഭാഗമായി കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് പോൾ ജോൺ, പി.സി. ജോസ്,ബോബൻ വർഗീസ്, സിബി കൊട്ടാരം,പി.സി. ഭാസ്കരൻ,സജി മാത്യു, ബേബി തോമസ്, മാർക്കോസ് ഉലഹന്നാൻ, സാറ, ലിസി ജോസ്, മരിയ ഗോരോത്തി, ലീല കുര്യാക്കോസ്, ജിജോ ടി.ബേബി, ജോൺ എബ്രഹാം, സജി പുളിയാനിക്കാട്ടിൽ, കെ.സി.ഷാജി, ജിൻസ് പൈറ്റക്കുളം എന്നിവർ സംസാരിച്ചു.