കൊച്ചി: മെട്രോലൈനിന്റെ ഒരു കിലോമീറ്റർ പരിധിയിലെ വീടുകൾക്ക് ആഡംബര നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ ആർ.എസ്.പി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു. മെട്രോ വന്നിട്ടും ഗതാഗതക്കുരുക്കിന് മാറ്റമില്ല. വെള്ളക്കെട്ടും കൊതുക് ശല്യവും പരിഹരിക്കുന്നതിന് അധികൃതർ മുൻഗണന നൽകുന്നില്ല. എല്ലാ മേഖലകളിലും അമിതമായി നികുതി പിരിക്കുന്ന സർക്കാർ കഴുകൻ കണ്ണുകളോടെ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. ധൂർത്തും ആഡംബരവും കുറച്ച് സർക്കാർ മാതൃകയാകണം. ലാൻഡ് റവന്യു കമ്മീഷണറുടെ നിർദ്ദേശം മരവിപ്പിക്കാൻ റവന്യു വകുപ്പ് മന്ത്രി ഇടപെടണമെന്നും ജോർജ് സ്റ്റീഫൻ ആവശ്വപ്പെട്ടു.