t
പ്രതി ഇമ്റാജുൾ ഇസ്ലാം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റിലെ ടൗൺ ചിക്കൻസെന്ററിൽനിന്ന് നാലുലക്ഷത്തിലധികം രൂപ മോഷ്‌ടിച്ച് മുങ്ങിയ ജീവനക്കാരായ മൂന്ന് അസാംകാരിൽ ഒരാൾ അറസ്റ്റിൽ. സൊനിത്പൂർ സ്വദേശി ഇമ്റാജുൾ ഇസ്ലാമിനെയാണ് (24) അസാമിൽനിന്ന് പിടികൂടിയത്. സംഭവദിവസം ഉച്ചഭക്ഷണത്തിന് പുറത്തുപോയ ഉടമ വൈകിട്ട് നാലോടെ തിരിച്ചെത്തിയപ്പോൾ കട അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ തിരക്കിച്ചെന്നപ്പോൾ ഫോൺ സ്വിച്ച് ഒഫ് ചെയ്തിരുന്നു. ഭക്ഷണവും കണ്ടെത്തി. എന്നാൽ മൂവരും അവിടെയുണ്ടായിരുന്നില്ല. തുടർന്നാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നതും മൂവരും മുങ്ങിയതാണെന്ന് മനസിലാക്കുന്നതും.

എസ്.ഐ. പ്രദീപിന്റെ നേതൃത്യത്തിൽ എസ്.ഐമാരായ അനില, ഷാനവാസ്, എ.എസ്.ഐ സന്തോഷ് എം.ടി, സീനിയർ സി.പി.ഒമാരായ ശ്യാം ആർ. മേനോൻ, പോൾ മൈക്കിൾ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് രണ്ടുപേർക്കുമായി അന്വേഷണം തുടരുകയാണ്.