
നെടുമ്പാശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖാംഗം ഷിജു - സിജി ദമ്പതികളുടെ മകൾ ഇ.എസ്. അഞ്ജനയെ ആലുവ ശ്രീനാരായണ ക്ലബ്ബ് ആദരിച്ചു. സ്വീകരണ സമ്മേളനം ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി കെ.എൻ. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ലൈല സുകുമാരൻ, കെ.ആർ. അജിത്, ഷീബ ശിവൻ എന്നിവർ സംസാരിച്ചു. ശാഖാ മുൻ സെക്രട്ടറി ഗോപി, കുടുംബ യൂണിറ്റ് കൺവീനർ സരസമ്മ പത്മനാഭൻ, തിലകൻ, രാജപ്പൻ, ഷൈജു, ഷിജു, ശശി, ബൈജു ചെങ്ങമനാട് തുടങ്ങിയവർ പങ്കെടുത്തു.