metro

തൃപ്പുണിത്തുറ: മെട്രോയുടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ റൂട്ടിൽ മെട്രോയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ ആഡംബര നികുതി പിരിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ആവശ്യപ്പെട്ടു. മെട്രോയെ സ്വാഗതം ചെയ്യുകയും പണം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ സ്ഥലത്തിന്റെ അവകാശം വിട്ടു നൽകിയവരാണ് ഭൂരിപക്ഷം ഭൂഉടമകളും. ഇവരോടുള്ള വഞ്ചനയാണ് നികുതി പിരിക്കാനുള്ള നീക്കം. പ്രാദേശികമായി ആലുവ മുതൽ തൃപ്പൂണിത്തുറ വരെ മാത്രം നികുതി പിരിക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു.