മൂവാറ്റുപുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു. ഏഴാം വാർഡിലെ റാക്കാട് കരിപ്പാച്ചിറയിലെ 2.5 ഏക്കർ തരിശ് ഭൂമിയാണ് പച്ചത്തുരുത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കളക്ടർ ജാഫർ മാലിക് ചന്ദനത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 7.5 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. 2506 തൊഴിൽദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് വാർഡ് അംഗം പി. എൻ. മനോജ് പറഞ്ഞു