
കുമ്പളങ്ങി: കുമ്പളങ്ങി ഗവ. യു.പി സ്‌കൂളിൽ സംഘടിപ്പിച്ച വായനാ വാരാചരണത്തിന്റെ ഭാഗമായി കുമ്പളങ്ങിയിലെ സാഹിത്യകാരന്മാരെ കെ.ജെ. മാക്‌സി എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. കുമ്പളങ്ങിയിലെ സാഹിത്യ പ്രവർത്തകരായ ഭാസി പനക്കൻ, ശരത് ബാവക്കാട്, നീതു എൻ.വി, അനീഷ് ലാൽ കെ.എച്ച്, ആഗ്‌നസ് വി.ആർ എന്നിവരുമായി കുട്ടികൾ സാഹിത്യ സംവാദത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലാ ഐ.ടി മാസ്റ്റർ ട്രെയിനി പ്രകാശ് വി. പ്രഭു മോഡറേറ്ററായിരുന്നു. ഹെഡ്മാസ്റ്റർ സേവ്യർ പിജി, പി.ടി.എ പ്രസിഡന്റ് എൻ.ടി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.